വളർത്തുനായ രോഗബാധിതനായി; മനംനൊന്ത് സഹോദരിമാർ ജീവനൊടുക്കി; പൊലീസ് അന്വേഷണം ആരംഭിച്ചു



ലക്നൗ: വളർത്തുനായ രോഗബാധിതനായത്തിൽ മനംനൊന്ത് സഹോദരിമാർ ജീവനൊടുക്കി. ഉത്തർപ്രദേശ് ലക്നൗവിൽ ആണ് സംഭവം
രാധ സിംഗ് (24) ജിയ സിംഗ് (22) എന്നിവരാണ് മരിച്ചത്. ടോണി എന്ന് പേരുള്ള ജർമൻ ഷെപ്പേർഡ് ഇനത്തില്‍പ്പെട്ട ഇവരുടെ വളർത്തുനായ ഒരു മാസത്തോളമായി രോഗബാധിതനായിരുന്നു. നായ ചത്തുപോകുമോയെന്ന ഭയത്താലാണ് ഇരുവരും ആത്മഹത്യ ചെയ്തത്.

ബിരുദധാരികളാണ് സഹോദരിമാർ വളർത്തുനായയുമായി വളരെ അടുത്ത ആത്മബന്ധം പുലർത്തിയിരുന്നു. നായ രോഗബാധിതനായത് ഇരുവരെയും മാനസികമായി ഏറെ അലട്ടിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു..നായ ആഹാരം കഴിക്കാതായതോടെ സഹോദരിമാരും ഭക്ഷണം ഉപേക്ഷിച്ചിരുന്നു. ഫിനൈല്‍ കുടിച്ച്‌ ജീവനൊടുക്കുകയായിരുന്നു. രാധ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിക്കും ജിയ ചികിത്സയില്‍ കഴിയവേയുമാണ് മരിച്ചത്. പെണ്‍കുട്ടികളുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബാംഗങ്ങളില്‍ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
أحدث أقدم