പൊൻകുന്നത്ത് പോസ്കോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.



 പൊൻകുന്നം : പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം അട്ടിക്കൽ  വടക്കുംഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഉസ്മാൻ പി.റ്റി (64) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി പ്രായപൂർത്തിയാകാത്ത ആണ്‍ കുട്ടിയുടെ  മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയയ്ക്കുകയായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ്. എൻ - ന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Previous Post Next Post