കോട്ടയം തോട്ടയ്ക്കാട് കുളത്തിൽ വീണ് ഓട്ടോഡ്രൈവർ മരിച്ചു


കോട്ടയം : പാറയ്ക്കാമലയിൽ കുളത്തിൽ വീണ് ഓട്ടോഡ്രൈവർ മരിച്ചു. തോട്ടയ്ക്കാട് സ്വദേശി അജേഷ് വിജയനാണ് (34) മരിച്ചത്. ഇന്നലെ രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പുല്ലിനുമുകളിൽ കൂടി വാഹനം കയറിയപ്പോൾ, വെട്ടിച്ചതിനെ തുടർന്ന് കുളത്തിലേക്ക് വീണതാണെന്നാണു സംശയം. അഗ്നിരക്ഷാസേനയും സ്കൂബാ ടീമും ചേർന്ന് ഇന്നു രാവിലെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Previous Post Next Post