പത്തനംതിട്ട: ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യാഗസ്ഥർ കപ്പയും ചിക്കന്‍ കറിയും പാചകം ചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണം തേടി ഉന്നത ഉദ്യോഗസ്ഥൻ. ദക്ഷിണ മേഖലാ ഐജിയാണ് സംഭവത്തില്‍ പൊലീസുകാരോട് വിശദീകരണം തേടിയത്.
കപ്പയും ചിക്കൻ കറിയും പാചകം ചെയ്തു കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഡ്യൂട്ടി സമയത്തെ പാചകത്തിലും സമൂഹ മാധ്യങ്ങളിലെ ഇടപെടലിലും ആണ് ദക്ഷിണ മേഖല ഐ ജി വിശദീകരണം ചോദിച്ചിരിക്കുന്നത്. പോസിറ്റീവ് കമന്റുകൾ ഉൾപ്പെടെ നിരവധി പേരാണ് വീഡിയോയിലെ പൊലീസുകാരെ അഭിനന്ദിച്ച് പ്രതികരിച്ചത്.