പ്രേതരൂപത്തിൽ വെള്ള വസ്ത്രം ധരിച്ചത്തി ആളുകളെ ഭീതിയിലാക്കിയിരുന്ന സ്ത്രീ പിടിയില്‍.


മലയാറ്റൂർ: പ്രേതരൂപത്തിൽ വെള്ള വസ്ത്രം ധരിച്ചത്തി ആളുകളെ ഭീതിയിലാക്കിയിരുന്ന സ്ത്രീ പിടിയില്‍. മലയാറ്റൂർ അടിവാരത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

പ്രേതരൂപത്തിൽ കാറോടിച്ചെത്തുകയും പൊതുവിടങ്ങളിൽ രാത്രികാലങ്ങളിൽ കാർ പാർക്ക് ചെയ്ത് ആളുകളെ ഭീതിയിലാക്കുകയും ചെയ്തിരുന്ന സ്ത്രീയാണ് പിടിയിലായത്. കാലടിയിലും സമീപപ്രദേശങ്ങളിലും പ്രേതരൂപത്തിൽ എത്തിയിരുന്ന ഇവർ മലയാറ്റൂർ അടിവാരത്ത് എത്തിയതോടെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

വെള്ളക്കാറിൽ വെള്ള വസ്ത്രം ധരിച്ച് മുഖത്ത് തുണി ചുറ്റിയാണ് ഇവർ രാത്രികാലങ്ങളിൽ പുറത്തിറങ്ങിയിരുന്നത്. ഇവര്‍ക്ക്‌ മാനസിക പ്രശ്‌നങ്ങൾ ഉണ്ടോ എന്നും പൊലീസ് പരിശോദിക്കുന്നുണ്ട്.
Previous Post Next Post