ബോട്ടുകൾ കടലിലേക്ക്, ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും



 


 തിരുവനന്തപുരം : 52 ദിവസത്തിനു ശേഷം ബോട്ടുകൾകടലിലേക്ക്. സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധ രാത്രി അവസാനിക്കും.

 3500 യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാൻ കടലിലിറക്കും. കടലിൽ പോകാ നുള്ള ഒരുക്കങ്ങൾ മത്സ്യത്തൊഴിലാളികൾ ആരംഭിച്ചുകഴിഞ്ഞു. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയ്ക്കിടെയാണ് കടലിലേക്ക് ഇറങ്ങുന്നത്.

ബോട്ടുകളുടെയും വലകളുടെയും അറ്റകു റ്റപ്പണികൾ തീർത്ത് അവസാനവട്ട ഒരുക്ക ത്തിലാണ് മത്സ്യത്തൊ ഴിലാളികൾ.

 ബോട്ടുകളിലേക്ക് ഐസുകൾ കയറ്റി തുടങ്ങി. രജിസ്ട്രേഷൻ, ലൈസൻസ് നടപടിക ളും പൂർത്തീകരിച്ചാണ് ബോട്ടുകൾ മത്സ്യബ ന്ധനത്തിന് ഇറങ്ങു ന്നത്. ഇന്ന് അർദ്ധരാത്രി മീൻപിടിക്കാനിറങ്ങുന്ന ബോട്ടുകളിൽ ആദ്യ സംഘം നാളെ ഉച്ചയോടെ തിരിച്ചെ ത്തും.


Previous Post Next Post