🖋️ ജോവാൻ മധുമല
കോട്ടയം: പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ഉടനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനൊപ്പം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും നടത്താൻ സാധ്യതയുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ നീങ്ങാനാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ധാരണ.
കഴിഞ്ഞ രണ്ടുതവണയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി.തോമസിന്‍റെ പേരുതന്നെയാകും ഇത്തവണയും സിപിഎം ആലോചനയില്‍ ആദ്യം ഉയരുന്നത് എന്നാണ് അറിയുന്നത് അതേ സമയം അഡ്വ: റെജി സഖറിയ ,K Mരാധാകൃഷ്ണൻ എന്നിവരുടെ പേരും ഉയരുന്നതായി ചില സൂചനകൾ ഉണ്ട്
അടുത്തമാസം 4, 5, 6 തീയതികളില്‍ സിപിഎം പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ ഡല്‍ഹിയില്‍ ചേരുന്നുണ്ട്.
പിന്നാലെ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകും. അതിനു ശേഷമാകും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളെന്നാണ് സൂചന.ചാണ്ടി ഉമ്മൻ മത്സര രംഗത്ത് ഉണ്ടാവില്ല എന്നും പകരം ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ആയിരിക്കും സ്ഥാനാർത്ഥി എന്നും ചില കേന്ദ്രങ്ങൾ പറയുന്നു ,ഇതിന് കാരണമായി പല കാര്യങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നു സഹതാപ തരംഗം ഉൾപ്പെടെ ,പക്ഷെ ഭൂരിപക്ഷം കോൺഗ്രസ്സ് പ്രവർത്തകർക്കും താൽപര്യം ചാണ്ടി ഉമ്മനോട് ആണ്
അതേ സമയം കോൺഗ്രസ്സ് സീറ്റിനു വേണ്ടി പുറത്തു നിന്നും ചിലർ കരുക്കൾ നീക്കുന്നതായും ചില കേന്ദ്രങ്ങൾ പറയുന്നു ഫിൽസൺ മാത്യു , ഉൾപ്പെടെ അഞ്ചിലധികം വ്യക്തികൾ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ
അതേ സമയം നടക്കാനുള്ള ഉപതിരഞ്ഞെടുപ്പിൽ ജയിക്കുന്ന വ്യക്തിക്ക് ഇനി 2 വർഷമേ തുടരാനാകൂ ,,വരുന്ന പ്രധാന തിരഞ്ഞെടുപ്പിൽ ആണെങ്കിൽ മന്ത്രി സഭയിൽ എത്തുന്ന ആൾക്ക് 5 വർഷം തികക്കാനാവും ,ജയിക്കുന്ന വ്യക്തിയുടെ പാർട്ടിയാണ് ഭരണത്തിൽ എത്തുന്നത് എങ്കിൽ ഒരു മന്ത്രി സ്ഥാനവും ഉണ്ടാകുമെന്നും ചിലർ പ്രവചിക്കുന്നു, നിരവധി പേർ പല അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് എന്തു തന്നെയായാലും ആഗസ്റ്റ് 10ന് ശേഷം ചിത്രം വ്യക്തമാകും