കുവൈത്ത് സിറ്റി: സാദ് അൽ അബ്ദുല്ലയിൽ കണ്ടെയ്നറിന് തീപിടിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നിർമാണത്തിലിരിക്കുന്ന വീടിന്റെ മുൻവശത്തുണ്ടായിരുന്ന കണ്ടെയ്നറിലാണ് തീപിടിച്ചതെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് വീട്ടുടമ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കണ്ടെയ്നറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു.
കുവൈത്തിൽ കണ്ടയ്നറിന് തീപിടിച്ചു, കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
Jowan Madhumala
0