കോട്ടയത്ത് പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറി തുടങ്ങി



 കോട്ടയം : ജില്ലയുടെ പടിഞ്ഞാറൻ മേഖല യിൽ പല ഭാഗങ്ങളിലും വെള്ളം കയറി തുടങ്ങി . കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളത്തിന്റെ വരവ് ശക്തമായതോടെ ആണ് പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം ഉയർന്നു തുടങ്ങിയത്.

മീനച്ചിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ചില സ്ഥലങ്ങളിൽ കരകവിഞ്ഞിട്ടുണ്ട്.

കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിൽ പലയിടത്തും വെള്ളം പൊങ്ങി. തിരുവാർപ്പിൽ നിരവധി വീടുകളിൽ വെള്ളം കയറി. കിളിരൂർ താമരശേരി കോളനി വെള്ളത്തിലായി. അം ബേദ്ക്കർ കോളനി ഭാ ഗവും വെള്ളത്തിലായി.

കോട്ടയം - കുമരകം റോഡിൽ ഇല്ലിക്കൽ ഭാഗത്ത് റോഡിൽ വെള്ളം കയറി. അയ്മനം പഞ്ചായ ത്തിൽ പരിപ്പ്, മുട്ടേൽ പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

 മുട്ടേൽ പാലത്തിന് സമീപം വെള്ളം കയറിയതിനാൽ വാഹനഗതാഗതം ദുരിതത്തിലായി. വരമ്പിനകം ഭാഗത്തേയ്ക്ക് കാൽനടയായോ വാഹനത്തിലോ എത്തി ചേരാൻ കഴിയാത്ത അവസ്ഥയാണ്.

പരിപ്പിൽ പാലം പണിയുന്നതിനായി നിർമ്മിച്ച സമാന്തര റോഡിൻ്റെ ബണ്ടിനു സമീപം വെള്ളം കരകവിഞ്ഞൊഴുകി വാഹനഗതാഗതം തടസ്സപ്പെട്ടു. ബണ്ടി നടിയിലൂടെ കൂടുതൽ വെള്ളമൊഴുകി പോകാത്തതിനാൽ സമീപമുള്ള വീടുക ളിലും വെള്ളം കയറി. എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി ബണ്ട് തുറന്നു വിടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കുമരകത്തെ പാടശേഖരങ്ങളിലെ നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങി. പാടത്തെ വെള്ളം വറ്റിക്കുന്നതിനു വൈദ്യുതി മുടക്കം കർഷകർക്കു തിരിച്ചടിയായി. തിങ്കളാഴ്ച തുടങ്ങിയ മഴ ഇന്നലെയും തുടർന്നതോടെയാണു വെള്ളപ്പൊക്കമായത്. മീനച്ചിലാർ പല സ്ഥലത്തും കരകവി ഞ്ഞതോടെ സമീപ പുരയിടങ്ങളിൽ വെള്ളം കയറി. കുമരകം റോഡിന്റെ വശങ്ങളിലെ പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞു.
أحدث أقدم