ആത്മീയ തട്ടിപ്പ്... തട്ടിപ്പിന് ഇരയായവർ നിരവധി ,ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത കൃപാസാന സാക്ഷ്യങ്ങൾ ! ! ,, ധ്യാനകേന്ദ്രത്തിനെതിരെ നിർബന്ധിത മതപരിവർത്തനത്തിന് പരാതിയുമായി ആലപ്പുഴ സ്വദേശിയായ യുവാവ്.


ആലപ്പുഴ:  ഭക്തി ഗാന രചയിതാവ് കൂടിയായ കണ്ണൻ ഭാസിയാണ് നിർബന്ധിത മതപരിവർത്തനത്തിന് എതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കൃപാസാനം പത്രവുമായെത്തുന്നവർ വീട്ടുകരെയടക്കം ഭീഷണിപ്പെടുത്തുന്നതായും മതം മാറാൻ പണം വാഗ്ദാനം ചെയ്തെന്നും യുവാവ് വെളിപ്പെടുത്തി.
ജർമ്മനിയിലായിരുന്ന സമയത്തും ഭീഷണിപ്പെടുത്തി, പണം വാഗ്ദാനം ചെയ്തും ക്രിസ്തുമതത്തിലേക്ക് മാറാൻ നിർബന്ധിച്ചു. മതം മറിയില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലെ ജയിലഴിക്കുള്ളിൽ ജീവിതം അവസാനിപ്പിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നെന്നും കണ്ണൻ ഭാസി ആരോപിക്കുന്നു.

കേരളത്തിൽ ഉന്നത പോലീസുദ്യോഗസ്ഥർ ഉൾപ്പെടെ ഇതിൽ കണ്ണികളാണ്. സ്ത്രീകളെ ഉപയോഗിച്ചാണ് പ്രലോഭനങ്ങൾ കൂടുതലായി വരുന്നത്. ആലപ്പുഴയിൽ നിൽക്കാൻ കഴിയാതെ വന്നതോടെയാണ് ജില്ല വിട്ടതെന്നും കണ്ണൻ ഭാസി പറഞ്ഞു. അതേസമയം വീട് കയറി മതം മാറാൻ നിർബന്ധിക്കുന്നത് പതിവായതോടെ യുവാവ് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. അതേ സമയം കൃപാസനത്തിൻ്റെ വിദേശ സാമ്പത്തിക നയത്തിൽ നിരവധി തട്ടിപ്പ് ഉണ്ടെന്ന് ചില ഹൈന്ദവ സംഘടനകൾ മുമ്പ് ആരോപിച്ചിരുന്നതായും വിദേശ സാമ്പത്തികത്തെക്കുറിച്ചും കൃപാസനത്തിൻ്റെ പ്രവർത്തനത്തെക്കുറിച്ചും E D ഉൾപ്പെടെ ഉള്ളവർ അന്യേഷിക്കണമെന്നും ആവശ്യം ഉയർത്താൻ പോകുന്നതായും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട് 
Previous Post Next Post