ഓസ്ട്രേലിയയിൽ സൈനിക ഹെലികോപ്റ്റർ സമുദ്രത്തിൽ തകർന്നുവീണ് അപകടം; നാല് പേർ കൊല്ലപ്പെട്ടു




കാൻബെറ: ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് തീരത്ത് സമുദ്രത്തിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ നാല് പേർ മരിച്ചതായി ഓസ്ട്രേലിയൻ ഡിഫൻസ് ഫോഴ്സ് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഹാമിൽട്ടൺ ദ്വീപിന് സമീപമുളള സമുദ്രത്തിലാണ് ഹെലികോപ്റ്റർ വീണതെന്ന് ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് പറഞ്ഞു. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാലു പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണെന്നും മാർലെസ് പറഞ്ഞു. എംആർഎച്ച് 90 തായ്പാൻ ഹെലികോപ്റ്ററാണ് തകർന്നുവീണത്.

താലിസ്‌മാൻ സാബർ സൈനികാഭ്യാസത്തിൽ പങ്കെടുക്കുകയായിരുന്ന ഹെലികോപ്റ്ററാണ് അപക‌ടത്തിൽപെട്ടത്. യുഎസും ഓസ്‌ട്രേലിയയും സംയുക്തമായി രണ്ടുവർഷത്തിലൊരിക്കൽ നടത്തുന്ന സൈനികാഭ്യാസമാണ് താലിസ്മാൻ സാബർ
أحدث أقدم