തൃശൂർ: സംസ്ഥാനത്ത് നായയുടെ ആക്രമണത്തില്‍ ഒരു മരണം കൂടി. പാലക്കാട് നെന്മാറ വിത്തിനശേരിയില്‍ സരസ്വതി(60) ആണ് മരിച്ചത്. മേയ് ഒന്നിന് സരസ്വതിയെ വീടിനടുത്തുവച്ച് തെരുവുനായ ആക്രമിച്ചിരുന്നു.
തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ഇവര്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. മുറിവ് ഗുരുതമായതോടെ വലതുകാലിലെ വിരലുകള്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.
പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പേവിഷ ബാധ സ്ഥിരീകരിച്ചതോടെ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു.