ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരിരം കണ്ട് തിരുവനന്തപുരത്തു നിന്ന് മടങ്ങി വരുന്നതിനിടയിൽ ഉണ്ടായ വാഹന അപകടത്തിൽ കോൺഗ്രസ് പ്രവർത്തകൻ മരണമടഞ്ഞു.


 കോട്ടയം:  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരിരം കാണുവാൻ തിരുവനന്തപുരത്തിന് പോയി മടങ്ങി വരുന്നതിനിടയിൽ റാന്നിയിൽ വച്ചുണ്ടായ കാറപകടത്തിൽ പരുക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ മരണമടഞ്ഞു.
ഐ.എൻ.റ്റി.യു.സി നേതാവായ കുമളി അട്ടപ്പളം സ്വദേശി കെ.വൈ. വർഗ്ഗീസാണ് മരണപ്പെട്ടത്. 
 ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. റോഡിലെ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെയാണ് മരണപ്പെട്ടത്
Previous Post Next Post