ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 15 മരണം. ഒരു പൊലീസ് സബ് ഇൻസ്പെക്ടറും അഞ്ച് ഹോം ഗാർഡ് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെടുന്നു. അളകനന്ദ നദിയുടെ തീരത്തുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ വി മുരുകേശൻ പറഞ്ഞു. ദുഃഖകരമായ സംഭവമാണിതെന്നും ജില്ലാ ഭരണകൂടവും പൊലീസും എസ്ഡിആർഎഫും സ്ഥലത്തെത്തി പരിക്കേറ്റവരെ ഹെലികോപ്റ്റർ വഴി ഋഷികേശിലെ എയിംസിലേക്ക് മാറ്റുകയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.