പാലക്കാട്: ആലമ്പള്ളത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ വനിതാ ഡ്രൈവർ മരിച്ചു. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ (37) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ മംഗലം ഡാം പരിസരത്തുവച്ചാണ് അപകടം ഉണ്ടായത്. സ്കൂൾ ട്രിപ്പിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ഓട്ടോ മറിയുകയായിരുന്നു. അപകടസമയത്ത് നാല് കുട്ടികളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.
കാട്ടുപന്നി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു.. വനിതാ ഡ്രൈവർ മരിച്ചു… 3 കുട്ടികൾക്ക് പരുക്ക്
Jowan Madhumala
0
Tags
Top Stories