പിടികൂടിയ കാർ വിട്ടുനൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട പൊലീസ് പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ



താമരശേരി: പിടികൂടിയ കാർ വിട്ടുനൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ വി പി അഖിലിന് സസ്‌പെൻഷൻ. കാർ സ്റ്റേഷനിൽ എത്തിക്കാതെ സമീപത്തെ ഹോട്ടലിന് പിന്നിൽ എത്തിക്കുകയും വിട്ടു നൽകുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്തു എന്നായിരുന്നു പരാതി. അന്വേഷണവിധേയമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പരാതിയിൽ കഴമ്പുണ്ടെന്ന് താമരശേരി ഡിവൈഎസ്പി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജൂൺ 26ന് വൈകീട്ട് ഏഴുമണിക്കാണ് സംഭവമുണ്ടായത്.
Previous Post Next Post