കെഎസ്ഇബി ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ.. കൊലപാതകമെന്ന് സംശയം…


തൃശൂർ: പെരിങ്ങൽക്കുത്ത് കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് ആനപ്പാന്തം സ്വദേശി ഗീത (40) യെ ക്വാട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വ്യക്ത വരാൻ ഭർത്താവ് സുരേഷിനെ ചോദ്യം ചെയ്യണമെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടതിന് ശേഷം സുരേഷിനെ തെരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാൾ കാട് കയറിയിട്ടുണ്ടാവും എന്ന നിഗമനത്തിലാണ് പൊലീസ്. പൊലീസ് അന്വേഷണം നടത്തിവരികയാണ്. ​ഗീതയുടെ കഴുത്തിലാണ് പ്രത്യക്ഷത്തിൽ പരിക്കുള്ളതായി കാണുന്നത്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന നി​ഗമനത്തിലാണ് നിലവിൽ പൊലീസ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
Previous Post Next Post