പുതുപ്പള്ളിയിൽ ജെയ്ക്ക് C തോമസും ,റെജി സഖറിയായും മത്സര രംഗത്ത് ഉണ്ടാവില്ല എന്ന് സൂചനകൾ പകരം ആരെന്ന ചർച്ചകൾ പിന്നണിയിൽ സജീവം


✒️ ജോവാൻ മധുമല 
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ L D F ൽ ചർച്ചകൾ ഒളിവിലും തെളിവിലും നടക്കുന്നതായി ചില കേന്ദ്രങ്ങളിൽ നിന്നും പാമ്പാടിക്കാരൻ ന്യൂസിന് റിപ്പോർട്ട് ലഭിച്ചു  സഹതാപതരംഗം ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഉറപ്പിലാണ് U D F കേന്ദ്രങ്ങൾ 

ഉപതെരഞ്ഞെടുപ്പിൽ പാർട്ടി അംഗത്തെ മത്സരിപ്പിക്കുന്നത് നല്ലതല്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം എന്നാണ് ചില റിപ്പോർട്ടുകൾ പുറത്ത് വരുന്നത്  ഏതെങ്കിലും തരത്തിൽ സഹതാപ തരംഗം വോട്ട് ആയി മാറിയാൽ  പാർട്ടി സ്ഥാനാർത്ഥിക്ക് പ്രതീക്ഷിക്കുന്നതിൽ ഉപരി വൻ തോൽവി ഏറ്റുവാങ്ങേണ്ടി വരും.
അത് മുൻകൂട്ടി കണ്ടാണ് രണ്ടു പേരുടെയും പേരുകൾ മാറ്റി നിർത്തി മറ്റൊരു സ്ഥാനാത്ഥിക്കായി ചിന്തിക്കുന്നത് 
കഴിഞ്ഞ ദിവസങ്ങളിൽ റെജി സഖറിയ ,K M രാധാകൃഷ്ണൻ എന്നിവരുടെ പേരുകൾ ഉയർന്നു വന്നിരുന്നു മത്സരിക്കുന്ന സ്ഥാനാർത്ഥി പാർട്ടി അംഗം വേണ്ട എന്ന നിലപാടിൽ LDF ഉറച്ച് നിന്നാൽ LDF സ്വതന്ത്ര സ്ഥാനാർത്ഥി എന്ന നിലയിൽ ആയിരിക്കാം പാർട്ടി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്
أحدث أقدم