യു .കെ: ബ്രിട്ടനിലെ റോഡുകള്‍ സര്‍ക്കാര്‍ ഖജനാവിന് അക്ഷയഖനികളായി മാറുകയാണ്. ഒരോ വര്‍ഷവും 1 മില്യനിലേറെ തുകയാണ് ഗതാഗത നിയമങ്ങളുടെ ലംഘനത്തിലുള്ള പിഴയായി ഖജനാവില്‍ എത്തുന്ന. അതില്‍ ഒരു റോഡ് മാത്രം കൊണ്ടുവരുന്നത് പ്രതിദിനം 10,000 പൗണ്ടും. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ പറയുന്നത് ചുരുങ്ങിയത് 18 ലോക്കല്‍ കൗണ്‍സിലുകളെങ്കിലും പിഴയിലത്തില്‍ 1 മില്യന്‍ പൗണ്ടിലേറെ ലഭിക്കുന്നവരായിട്ടുണ്ട് എന്നാണ്.
ലണ്ടനിലേയും മറ്റ് പ്രധാന നഗരങ്ങളിലേയും തിരക്കേറിയ തെരുവുകളില്‍ ഗതാഗത നിയമം ലംഘിക്കപ്പെടുന്നതിന് കനത്ത തുകകളാണ് ഡ്രൈവര്‍മാര്‍ പിഴയായി ഒടുക്കുന്നത്. ലണ്ടന്‍ സൗത്ത്‌വാക്കിലെ ഡള്‍വിച്ച് ഗ്രാമത്തില്‍ ഗതാഗത നിയമം ലംഘിച്ചതിന് 43,000 പിഴ നോട്ടീസുകളാണ് അയയ്ക്കപ്പെട്ടിട്ടുള്ളത്. അതുവഴി ഖജനാവിലേക്ക് ഒഴുകിയത് 2.9 മില്യന്‍ പൗണ്ടും. ലണ്ടനില്‍ ഏറ്റവും അധികം വരുമാനം പിഴയിലൂടെ സ്വരൂപിച്ച തെരുവ് ഇതാണെങ്കില്‍ ബിര്‍മ്മിംഗ്ഹാമിലെ ഒരു തെരുവ് പിഴയായി 1 മില്യന്‍ പൗണ്ടിലേറെ സമാഹരിക്കുകയുണ്ടായി.
ബിര്‍മ്മിംഗ്ഹാമിലെ ലോക പ്രശസ്തമായ ബുള്‍ റിംഗ് ഷോപ്പിംഗ് സെന്ററിനെചുറ്റിക്കൊണ്ടുള്ള ക്യുന്‍സ്‌വേയിലെ മൂര്‍ സ്ട്രീറ്റില്‍ 65,755 നോട്ടീസുകളാണ് നല്‍കപ്പെട്ടിരിക്കുന്നത്. ഇതുവഴി പ്രതിവര്‍ഷം ലഭിക്കുന്ന പിഴ 39,45,300 പൗണ്ട് വരും എന്ന് കണക്കുകള്‍ പറയുന്നു. അതായത്, പ്രതിദിനം 10,809 പൗണ്ട് ഇവിടെ നിന്നും പിഴയായി ലഭിക്കുന്നു എന്നര്‍ത്ഥം. വ്യത്യസ്തങ്ങളായ നിയമ ലംഘനങ്ങളിലൂടെയാണ് ഈ തുക ഖജനാവിലേക്കെത്തുന്നത്.
ഇത്തരത്തില്‍ ഡ്രൈവര്‍മാരെ സംബന്ധിച്ച് ചെലവേറിയ മറ്റൊരു നിരത്ത്, മാഞ്ചസ്റ്ററിലെ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ് ബസ് ലെയ്ന്‍ ആണ്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ഇവിടെ നിന്നും പിഴയായി പിരിച്ചത് 17,46,240 പൗണ്ടാണ്. പഴയകാല ഹൈവേ കൊള്ളകളുടെ പരിഷ്‌കരിച്ച രൂപമാണ് ഇന്ന് കൗണ്‍സിലുകള്‍ കൈക്കൊള്ളുന്നതെന്ന് അലയന്‍സ് ഓഫ് ബ്രിട്ടീഷ് ഡ്രൈവേഴ്‌സ് ഡയറക്ടര്‍ ഇയാന്‍ ടെയ്‌ലര്‍ കുറ്റപ്പെടുത്തുന്നു.