മുടി വെട്ടാൻ വീട്ടിൽ നിന്നിറങ്ങി.. പിന്നീട് കാണാതായ 16കാരനെ കണ്ടെത്തി

കണ്ണൂർ: മുടിവെട്ടാന്‍ കയ്യില്‍ 100 രൂപയുമായി വീട്ടില്‍ നിന്നിറങ്ങി, കാണാതായ പതിനാറുകാരനെ ഒടുവില്‍ കണ്ടെത്തി. കണ്ണൂർ കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷസിന്‍ എന്ന പതിനാറുകാരനെ ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്. മുടി വെട്ടാൻ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു.

വാര്‍ത്ത കണ്ട് തിരിച്ചറിഞ്ഞ ഒരാളാണ് ഷസിന്‍റെ ബന്ധുക്കളെ വിവരമറിയിച്ചത്. ഇപ്പോള്‍ ഒരു ബന്ധുവിനൊപ്പം ഷസിന്‍ ബംഗളൂരുവിലുണ്ട്. ഇന്ന് തന്നെ കണ്ണൂരിലേക്ക് വരും. മറ്റ് വിവരങ്ങള്‍ ഇവിടെ എത്തിയതിന് ശേഷം മാത്രമേ അറിയാന്‍ സാധിക്കൂ എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്. കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷെസിനെ കണ്ടെത്തിയത് മജസ്റ്റിക് ബസ് സ്റ്റാൻഡിൽ വച്ചാണ്. കെഎംസിസിയുടെ രണ്ട് പ്രവർത്തകരാണ് ഷെസിനെ തിരിച്ചറിഞ്ഞത്. ഇവർ കണ്ണൂർ സിഐയെയും കുടുംബത്തെയും വിവരമറിയിച്ചു.
Previous Post Next Post