കാനഡയിൽ ഇനി മുതൽ ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം വഴി വാ‍ർത്തകൾ ലഭിക്കില്ല,,സമാന നിയമം ഓസ്ട്രേലിയയിലും

ഒട്ടാവ: കാനഡയിലെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഇനി മെറ്റാ പ്ലാറ്റ്‌ഫോമുകളിലൂടെ വാർത്തകൾ വായിക്കാൻ സാധിക്കില്ല. സമൂഹമാധ്യമങ്ങളിൽ വാർത്തകൾ നൽകുന്നതിന് മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണമെന്ന നിയമം കാനഡയിൽ നിലവിൽ വന്നതിനെത്തുടർന്നാണ് മെറ്റയുടെ നടപടി. ജൂൺ 22-നാണ് ഈ നിയമം നിലവിൽ വന്നത്.

കാനഡയിലെ ഈ ഓണ്‍ലൈന്‍ വാര്‍ത്താ നിയമം ഗൂഗിളും സ്വീകരിക്കുമെന്ന് ചില വിലയിരുത്തലുകളുണ്ട്. മെറ്റയും ഗൂഗിളും പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഓഡിയോ-വിഷ്വൽ ഉൾപ്പെടെയുള്ള വാർത്തകൾ നിലനിർത്താൻ പ്രാദേശിക വാർത്താ സ്ഥാപനങ്ങൾക്ക് പണം നൽകണം. സമാന നിയമം ഓസ്ട്രേലിയയിലും നടപ്പാക്കിയിട്ടുണ്ട്
Previous Post Next Post