2024ലും ബിജെപിക്ക് റെക്കോര്‍ഡ് വിജയമുണ്ടാകും; അവിശ്വാസ പ്രമേയം ദൈവാനുഗ്രഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി


 
 ന്യൂഡല്‍ഹി : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപിക്ക് റെക്കോര്‍ഡ് വിജയമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്ന തിനെ ദൈവത്തിന്റെ അനുഗ്രഹമായാണ് കാണുന്നതെന്നും മോദി പറഞ്ഞു.

 ലോക്സഭയിൽ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് മറുപടി പറയുകയായി രുന്നു അദ്ദേഹം.

'മുന്‍കാല റെക്കോര്‍ഡു കളെല്ലാം തകര്‍ത്ത് എന്‍ഡിഎയും ബിജെപിയും വന്‍ വിജയത്തോടെ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പ്രതിപക്ഷത്തിന് തന്നെ മനസിലായതായി എനിക്ക് അവരില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്. ജനങ്ങളുടെ പിന്തുണ യോടെ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തും'- മോദി പറഞ്ഞു.

'ദൈവം വളരെ ദയയുള്ളവനാണ്, ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് പ്രതിപക്ഷം ഈ പ്രമേയം കൊണ്ടുവന്ന തെന്ന് ഞാന്‍ വിശ്വസി ക്കുന്നു. 2018 ലെ അവിശ്വാസ പ്രമേയ ത്തിനിടെ ഇത് ഞങ്ങള്‍ക്കുള്ള ഫ്‌ലോര്‍ ടെസ്റ്റ് അല്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു. അവര്‍ക്കുള്ള ഫ്‌ലോര്‍ ടെസ്റ്റാണ്. തെരഞ്ഞെ ടുപ്പ് ഫലം വന്നപ്പോള്‍ അവര്‍ പരാജയപ്പെട്ടു'- മോദി ഓര്‍മ്മിപ്പിച്ചു.


Previous Post Next Post