അടിമാലി : മുതുവാന്‍കുടിയില്‍ പിതാവിന്റെ വെട്ടേറ്റ് മകന്‍ ഗുരുതരാവ സ്ഥയില്‍. മുതുവാന്‍ കുടിയില്‍ വാടകയ്ക്ക് താമസിക്കുന്ന എല്‍ക്കു ന്ന് വഞ്ചിമലയില്‍ ശ്രീജിത്തി(17) നെ ആണ് പിതാവ് സിനോജ്(46) വെട്ടി പരിക്കേല്‍പിച്ചത്.
വാക്കത്തി ഉപയോഗിച്ച് മകന്റെ തലയില്‍ വെട്ടുകയായിരുന്നു.
ശ്രീജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ അമ്മയെ ഉപദ്രവിക്കു ന്നതുകണ്ട് മകന്‍ തടസം പിടിക്കാന്‍ എത്തിയതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
തടസം പിടിക്കാനെ ത്തിയ സഹോദരിക്കും അമ്മയ്ക്കും ആക്രമണത്തില്‍ നിസാരമായ പരിക്കേറ്റിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി ഇവരെ വിട്ടയച്ചു.
ആക്രമണത്തിന് ശേഷം മുതുവാന്‍കുടി ടൗണില്‍ എത്തിയ പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസി ല്‍ ഏല്പിക്കുകയാ യിരുന്നു. ഇന്ന് ഉച്ചയോടെ വെള്ളത്തൂവല്‍ പോലീസ് സിനോജിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.