പടിഞ്ഞാറന്‍ അമേരിക്കയിലെ ഹവായി ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗഇ ദ്വീപിലെ കാട്ടുതീയില്‍ 36 പേര്‍ മരിച്ചു. റിസോര്‍ട്ട് നഗരമായ ലഹായിനയിലാണു ദാരുണസംഭവം അരങ്ങേറിയത്





കഹുലുയി: പടിഞ്ഞാറന്‍ അമേരിക്കയിലെ ഹവായി ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗഇ ദ്വീപിലെ കാട്ടുതീയില്‍ 36 പേര്‍ മരിച്ചു. റിസോര്‍ട്ട് നഗരമായ ലഹായിനയിലാണു ദാരുണസംഭവം അരങ്ങേറിയത്. ആളുകള്‍ ജീവന്‍ രക്ഷിക്കാനായി പസിഫിക് സമുദ്രത്തിലേക്കു ചാടുകയായിരുന്നു. ഇവരില്‍ പലരെയും കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ ഇരുപതോളം പേരെ വിമാനമാര്‍ഗം സമീപദ്വീപിലെ ആശുപത്രിയിലെത്തിച്ചു. 
ഏറെ ആകര്‍ഷകമായ ടൂറിസ്റ്റ് കേന്ദ്രമായ ലഹായിനയിൽ അടുത്തടുത്തായി നൂറുകണക്കിന് വീടുകളും വലിയ ഹോട്ടലുകളുമാണുള്ളത്. ഇവയിൽ മിക്കതും അഗ്നിക്കിരയായി.  11,000 ടൂറിസ്റ്റുകളെ ദ്വീപില്‍നിന്ന് ഒഴിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. പതിനാറോളം റോഡുകള്‍ അടച്ചെങ്കിലും മൗഇ വിമാനത്താവളം തുറന്നു പ്രവര്‍ത്തിച്ചു.  
നഗരത്തില്‍നിന്നു കുറച്ചുദൂരെ മാറി വീശിയടിച്ച ചുഴലിക്കാറ്റാണ് കാട്ടുതീ വ്യാപിക്കാന്‍ കാരണമായത്. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഒരു ഹൈവേ ഒഴികെ മറ്റെല്ലാ റോഡുകളും അടച്ചതോടെ പല ഭാഗങ്ങളും ഒറ്റപ്പെട്ടു. ദ്വീപിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് പല സ്ഥലങ്ങളും പൂര്‍ണമായി അഗ്നിക്കിരയായി
أحدث أقدم