മതിലിന് 40 അടി ഉയരം; എന്നിട്ടും ജയിൽ ചാടി ബലാത്സംഗ കേസിലെ പ്രതി.


ബെംഗളുരു: 40 അടി ഉയരമുള്ള ജയിൽ മതിൽ ചാടി ബലാത്സംഗക്കേസിലെ പ്രതി. കർണാടകയിലെ ദാവണഗരെ സബ് ജയിലിലാണ് സംഭവം. പ്രതി മതിൽ ചാടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ജയിൽ ചാടിയതിന് പിറ്റേദിവസം തന്നെ ഇയാൾ പിടിയിലാവുകയും ചെയ്തു.



പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വസന്ത് എന്ന 23കാരനാണ് ജയിൽ ചാടിയത്. ഓഗസ്ത് 25നായിരുന്നു സംഭവം. ബലാത്സംഗക്കേസിൽ അറസ്റ്റിലായ പ്രതിയെ കോടതിയാണ് സബ് ജയിലിലേക്ക് അയച്ചത്. ഇവിടെ തടവിൽ കഴിഞ്ഞുവരവേയാണ് വസന്ത് ജയിൽ ചാടുന്നത്. 40 അടി ഉയരുമുള്ള മതിൽ ചാടുന്നതിനിടെ കാലിന് പരിക്കേറ്റ പ്രതി പതിയെ എഴുന്നേൽക്കുന്നതും രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍

മതിൽ ചാട്ടത്തിനിടെ വസന്തിന്‍റെ വലതുകാലിനാണ് പരിക്കേറ്റത്. എന്നാൽ ഇതുവകവയ്ക്കാതെയാണ് ഇയാൾ സ്ഥലത്ത് നിന്ന് ഓടുന്നത്. പിന്നീട് ഓട്ടോറിക്ഷയിൽ കയറിയാണ് ഇയാൾ രക്ഷപ്പെടുന്നത്. പ്രതി രക്ഷപ്പെട്ടെന്നു മനസിലാക്കിയ ജയില്‍ അധികൃതരും പോലീസും പ്രതിക്കായി സംയുക്തമായി തെരച്ചില്‍ നടത്തിയാണ് ഇയാളെ വീണ്ടും കണ്ടെത്തിയത്.

ജയിൽ ചാടി 24 മണിക്കൂറിനുള്ളില്‍ തന്നെ വസന്തിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞു ഹാവേരിയിൽ നിന്നാണ് വസന്തിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അത്യാധുനിക നിരീക്ഷണ സംവിധാനമുള്ള ജയിലില്‍ നിന്ന് പ്രതി രക്ഷപ്പെട്ടതെങ്ങനെയാണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരന്നത്. ബലാത്സംഗക്കേസിലെ പ്രതി ജയിൽ ചാടിയതിൽ അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. അതേസമയം ജയിൽ ചാട്ടത്തെക്കുറിച്ച് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Previous Post Next Post