'
പട്ന : രാഹുൽ ഗാന്ധിക്കെതിരായ ഫ്ലൈയിങ് കിസ് ആരോപണത്തിൽ വിവാദ പ്രസ്താവന യുമായി ബിഹാറിലെ കോൺഗ്രസ് വനിതാ എംഎൽഎ.
രാഹുൽ എന്തിനാണ് 50 വയസുള്ളവർക്ക് ഫ്ലൈയിങ് കിസ് കൊടുക്കുന്നതെന്നും രാഹുലിനു പെൺ കുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടില്ലെന്നും നിരവധി ചെറുപ്പക്കാ രികളായ പെൺകുട്ടിക ൾ ഉള്ളപ്പോൾ എന്തിനാണ് ഇത്തര ത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നു എന്നുമാണ് എംഎൽഎ ചോദിച്ചത്.
കോൺഗ്രസ് എംഎൽഎ നീതു സിങാണ് വിവാദ പ്രസ്തവാന നടത്തിയത്.
ഇതിനെതിരെ ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ദുർനട പടികളെ ന്യായീകരി ക്കാൻ സ്ത്രീ വിരുദ്ധ കോൺഗ്രസിൽ തന്നെ ആളുകളുണ്ടെന്നായിരുന്നു ബിജെപി വിമർശനം.
ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖ ത്തിനിടെയാണ് നീതു സിങിന്റെ വിവാദ പരാമർശം.
'ഞങ്ങളുടെ നേതാവായ രാഹുലിനെ സംബന്ധിച്ചു പെൺകുട്ടികൾക്ക് ക്ഷാമമൊന്നുമില്ല. അദ്ദേഹത്തിനു ഫ്ലൈയിങ് കിസ് കൊടുക്കണമെങ്കിൽ തന്നെ ചെറുപ്പക്കാരി കളായ പെൺകുട്ടികൾ ക്ക് കൊടുത്താൽ പോരെ. 50 കഴിഞ്ഞവർക്ക് എന്തിനാണ് കൊടുക്കുന്നത്. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണ ങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്'- നീതു വ്യക്തമാക്കി.
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിന്നാലെയാണ് വിമർശനവുമായി ബിജെപി രംഗത്തെത്തിയത്.