കേരളത്തില്‍ നിന്ന് തേനിയിലേക്ക് മനുഷ്യ ശരീരഭാഗങ്ങള്‍ കടത്തി… മൂന്ന് പേര്‍ കസ്റ്റഡിയില്‍….


 
കേരളത്തില്‍ നിന്ന് തേനിയിലേക്ക് മനുഷ്യ ശരീരഭാഗങ്ങള്‍ കടത്തിയതായി സംശയം. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഊട്ടംപാളയം ഭാഗത്ത് കറങ്ങി നടന്ന സ്‌കോര്‍പിയോ കാര്‍ പൊലീസ് പിടികൂടിയപ്പോഴാണ് കാറില്‍ നാവിന്റെയും കരളിന്റെയും ഹൃദയത്തിന്റെയും ഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാറിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് പിടികൂടുകയായിരുന്നു. വണ്ടിപ്പെരിയാറിലാണ് സംഘം താമസിച്ചിരുന്നതെന്നാണ് വിവരം. വിശദമായ ചോദ്യം ചെയ്യലില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നാണ് അവയവങ്ങള്‍ വാങ്ങിയതെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലില്‍ സ്വത്ത് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ശരീരഭാഗങ്ങള്‍ വീട്ടിലെത്തിച്ചതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്.
أحدث أقدم