മുലപ്പാൽ കുടിച്ച് അമ്മയ്ക്കൊക്കൊപ്പം ഉറങ്ങിയ പിഞ്ചുകുഞ്ഞിനെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തി.
ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡ് ഭട്ടതിരിപ്പറമ്പിൽ ഷമീർ-ഷാഹിത ദമ്പതികളുടെ 50 ദിവസം പ്രായമായ കുട്ടിയാണ് മരിച്ചത്.
ബുധനാഴ്ച്ച രാത്രി 11.30 ന് കുഞ്ഞിന് ഷാഹിത മുലപ്പാൽ നൽകി ഉറക്കിയതാണ്.
വെളുപ്പിന് നാലു മണിയോടെയാണ് കുഞ്ഞിൻ്റെ ശരീരത്തിൽ തണുപ്പനുഭവപ്പെടുന്നതായി ശ്രദ്ധയിൽപെട്ടത്.
ഉടൻ ആലപ്പുഴ വനിതാ-ശിശു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കബറടക്കി.