എറണാകുളത്ത് രക്തം പരിശോധിക്കാനെത്തിയ കുട്ടിക്ക് പേവിഷ വാക്‌സീൻ കുത്തിവെച്ചതായി പരാതി.

അങ്കമാലി: എറണാകുളത്ത് രക്തം പരിശോധിക്കാനെത്തിയ കുട്ടിക്ക് പേവിഷ വാക്‌സീൻ കുത്തിവെച്ചതായി പരാതി. അങ്കമാലി സർക്കാർ ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ അമ്മ ഒപ്പമില്ലാത്തപ്പോഴാണ് കുത്തിവയ്പ് എടുത്തത്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചു. നഴ്‌സിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി സൂപ്രണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.
Previous Post Next Post