ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ


കോഴിക്കോട്: ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചയാൾ തൂങ്ങിമരിച്ച നിലയിൽ. കോഴിക്കോട് മുക്കം സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്നലെയാണ് മുഷ്തഫ ഭാര്യ ജമീലയെ വെട്ടി പരിക്കേൽപ്പിച്ചത്. സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട ഇയാൾക്കായി തെരച്ചിൽ നടത്തുന്നതിനിടെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജമീല ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മുസ്തഫയെ കാഞ്ഞിരമുഴി എന്ന സ്ഥലത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം. തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പൂളപ്പൊയിൽ സ്വദേശി പൈറ്റൂളിചാലിൽ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടിയത്. മുസ്തഫ നടത്തിയിരുന്ന ഹോട്ടലിൽ വച്ചായിരുന്നു അതിക്രമം.
Previous Post Next Post