എറ്റുമാനൂരിൽ നീണ്ടൂർ കെഎസ്ഇബി ഓഫീസിൽ കയറി അതിക്രമം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ



നീണ്ടൂര്‍: നീണ്ടൂർ കെഎസ്ഇബി ഓഫീസിൽ കയറി അതിക്രമം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഓണം തുരുത്ത് പ്രവിത്താനം പടിഞ്ഞാറെകുറ്റിയിൽ വീട്ടിൽ ഷിജോ പി.ബി (39) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ആറാം തീയതി വൈകുന്നേരത്തോട്കൂടി നീണ്ടൂർ കെഎസ്ഇബി ഓഫീസിന്റെ ഫ്രണ്ട് ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി ഓഫീസ് ഫോണ്‍ തള്ളി താഴെ ഇടുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്ഐ സാഗർ എം.പി, സിപിഓമാരായ സൈഫുദ്ദീൻ, ഡെന്നി പി ജോയ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post