ആറ്റിങ്ങലില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു; ലഹരിമാഫിയകള്‍ തമ്മിലുള്ള ഏറ്റുമുട്ടലെന്ന് സംശയം




 തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. വക്കം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ശ്രീജിത്തിന് മര്‍ദനമേറ്റത്. 

ലഹരിമാഫിയകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണമെന്നാണ് സൂചന. ഇന്നലെ രാത്രി 11 മണിയോടെയാണ് ശ്രീജിത്തിനെ താലൂക്കാശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി ച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ടായിരുന്നു. ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ച രണ്ടുപേരില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലുപേരടങ്ങുന്ന സംഘമാണ് ശ്രീജിത്തിനെ മര്‍ദ്ദിച്ചതെന്നാണ് പൊലീസിന് സൂചന ലഭിച്ചിട്ടുള്ളത്.*
Previous Post Next Post