തൃശൂർ കണിമംഗലം പാടത്തേക്ക് സ്വകാര്യ ബസ് മറിഞ്ഞു. തൃശൂർ ഭാഗത്തേക്ക് വന്ന ക്രൈസ്റ്റ് ബസാണ് മറിഞ്ഞത്. മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. പരുക്കേറ്റത്തിൽ കുടുതലും വിദ്യാർത്ഥികളാണ്. പരുക്കേറ്റവരെ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.