കൊലവിളി മുദ്രാവാക്യം; എട്ട് സംഘപരിവാര്‍ പ്രവർത്തകർ കൂടി അറസ്റ്റിൽ

പാലക്കാട്: കൊപ്പത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകൾ കൊലവിളി മുദ്രാവാക്യം നടത്തിയ സംഭവത്തിൽ എട്ടുപേർകൂടി അറസ്റ്റിൽ. വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വിളിച്ച് മതസ്പർധയും ലഹളയുമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എടപ്പലം സാകേതത്തിൽ രാംദാസ് (61), ആർഎസ്എസ് കൊപ്പം ഖണ്ഡ് സഹ കാര്യവാഹക് കുലുക്കല്ലൂർ പള്ളത്ത് വീട്ടിൽ സുധീഷ് (39), കുഞ്ഞൻ നായർ, ആർഎസ്എസ് മുളയങ്കാവ് മണ്ഡലം വിദ്യാർഥി പ്രമുഖ് കുലുക്കല്ലൂർ ചാക്കാലത്തോടി ഹരിനാരായണൻ (32), ആർഎസ്എസ് ചെറുകോട് മണ്ഡലം ശാരീരിക് പ്രമുഖ് ചെറുകോട് പുന്നശ്ശേരി വീട്ടിൽ അഭിലാഷ് (29), കുലുക്കല്ലൂർ പഞ്ചായത്ത് എസ്സി മോർച്ച സെക്രട്ടറി മുളയങ്കാവ് കുന്നത്ത് വീട്ടിൽ ദേവദാസ് (48), ആർഎസ്എസ് കൊപ്പം ഖണ്ഡ് കാര്യവാഹക് മുളയങ്കാവ് കളപ്പറമ്പിൽ വീട് ശിവനാരായണൻ (42), എറയൂർ കരിമ്പന തോട്ടത്തിൽ ദിലീപ് (32), കുലുക്കല്ലൂർ ആർഎസ്എസ് ശാഖ സേവ പ്രമുഖ് കുലുക്കല്ലൂർ പള്ളിയാലിൽ ഗോപകുമാർ (40) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിൽ നേരത്തെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി പ​ട്ടാ​മ്പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കൂ​രാ​ച്ചി​പ്പ​ടി എ​സ്ജി ന​ഗ​ർ ക​ള​രി​ക്ക​ൽ ബാ​ബു (45), കൊ​പ്പം ഖ​ണ്ഡ് വി​ദ്യാ​ർ​ഥി പ്ര​മു​ഖ് തൃ​ത്താ​ല കൊ​പ്പം മ​ഠ​ത്തി​ൽ​തൊ​ടി വീ​ട് സി​ജി​ൽ (29), വ​ല്ല​പ്പു​ഴ ചെ​റു​കോ​ട് ചോ​ല​യി​ൽ വ​ലി​യ വീ​ട് രോ​ഹി​ത് (27) എ​ന്നി​വ​രൊണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം സ്പീക്കര്‍ എ എന്‍ ഷംസീറിനും യൂത്ത് ലീഗിനും എതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ 'ഹിന്ദുത്വത്തെ അവഹേളിച്ചാല്‍ ജിന്ന കിടക്കും ആറടി മണ്ണില്‍ പള്ളിപറമ്പില്‍ കുഴിച്ചു മൂടു'മെന്നായിരുന്നു ഇവർ മുദ്രാവാക്യം വിളിച്ചത്. സ്പീക്കര്‍ എ എന്‍ ഷംസീറിനും സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജനുമെതിരെ നേരത്തെ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇരുവരുടേയും കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്നായിരുന്നു ഭീഷണി. തലശ്ശേരിക്കടുത്തുള്ള മാഹി പള്ളൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു പ്രകോപന മുദ്രാവാക്യം വിളിച്ചത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പി ജയരാജന്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
أحدث أقدم