ചങ്ങനാശേരി കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡിൽ പിടിച്ചുപറി : നാടോടി സ്ത്രീ അറസ്റ്റിൽ.


കോട്ടയം :  ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിയ യാത്രക്കാരിയുടെ പണവും,മറ്റ് രേഖകളുമടങ്ങിയ ബാഗ് പിടിച്ചു പറിച്ചു ഓടിയ നാടോടി സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനിയായ അഞ്ജലി (30) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 10 മണിയോടുകൂടി ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും കൊട്ടാരക്കരയ്ക്ക് പോകുന്നതിന് ബസ്സിലേക്ക് കയറുന്നതിനിടയിൽ യാത്രക്കാരിയുടെ തോളിൽ തൂക്കിയിട്ടിരുന്ന ബാഗ് ഇവര്‍ പിന്നിലൂടെ വന്ന് പിടിച്ചു പറിച്ചു കടന്നു കളയുകയായിരുന്നു. തുടർന്ന് ഇവര്‍ ചങ്ങനാശ്ശേരി പോലീസിൽ വിവരം അറിയിക്കുകയും, സ്ഥലത്തെത്തിയ പോലീസ് പല സംഘങ്ങളായി തിരിഞ്ഞ്  നടത്തിയ ശക്തമായ പരിശോധനയിൽ മിനിറ്റുകൾക്കുള്ളിൽ തന്നെ അഞ്ജലിയെ പിടികൂടുകയായിരുന്നു. ഇവർക്ക് പൊൻകുന്നം,തിരുവല്ല, കാഞ്ഞിരപ്പള്ളി,കൽപ്പറ്റ,ഗുരുവായൂർ,തൃശ്ശൂർ ഈസ്റ്റ്,കരുനാഗപ്പള്ളി,തിരൂരങ്ങാടി,എടത്വ എന്നീ സ്റ്റേഷനുകളിൽ പിടിച്ചുപറിക്ക്‌ കേസുകൾ നിലവിലുണ്ട്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ഗോപകുമാർ, സി.പി.ഓ മാരായ ശ്രീകാന്ത്, സജേഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Previous Post Next Post