ബംഗളൂരു : വാടകയ്ക്ക് താമസിക്കു കയായിരുന്നയാളുടെ ഏഴുവയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസില്‍ റിട്ട. എസ്‌ഐ അറസ്റ്റില്‍. ബംഗളരു സ്വദേശിയായ 74കാരനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെ പെണ്‍കുട്ടി വീട്ടില്‍ കളിച്ചു കൊണ്ടിരിക്കവെയാണ് സംഭവം. കൈയിലിരിക്കുന്ന കളിപ്പാട്ടം താഴേക്ക് വീണത് എടുക്കാന്‍ വേണ്ടി പോയ പെണ്‍കുട്ടി കരഞ്ഞു കൊണ്ടായിരുന്നു തിരിച്ചെത്തിയത്. കുട്ടിയുടെ ചുണ്ട് തടിച്ചിരിക്കുന്നത് അമ്മയുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു.
ഉടന്‍ തന്നെ കുട്ടിയുടെ പിതാവ് ഇയാളുടെ അടുത്ത് ചെന്ന് കാര്യങ്ങള്‍ ചോദിച്ച പ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും വീടൊഴിയാന്‍ നിര്‍ബന്ധിച്ചുവെന്നും പിതാവ് പറഞ്ഞു. ഇയാളുടെ മകനും പൊലീസ് ഉദ്യോഗ സ്ഥനാണ്. മകന്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ വകുപ്പ് പ്രകാരം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.