സെറ്റ് സാരിയും കൂളിംഗ് ഗ്ലാസും… വൈറലായി കൊല്ലം കളക്ടറുടെ ഡാൻസ്…



കൊല്ലം: കളക്ട്രേറ്റിലെ ഓണാഘോഷം കളറാക്കി ജില്ലാ കളക്ടർ അഫ്സനാ പർവീൺ. കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ആണ് അഫ്സനാ പർവീൺ ഡാൻസ് ചെയ്തത്. ഡാൻസിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഓണപ്പാട്ടിനും പിന്നീട് ട്രാക്ക് മാറ്റി സിനിമാറ്റിക് സെറ്റെപ്പുമായും തകർപ്പൻ പ്രകടനം കാഴ്ച വെച്ച കളക്ടറെ കൈയ്യടിച്ച് സഹപ്രവർത്തകർ പ്രോത്സാഹിപ്പിച്ചു.

സെറ്റ് സാരിയും കൂളിം ഗ്ലാസും ധരിച്ചുള്ള കളക്ടറുടെ ഡാൻസിന് വൻ സ്വീകരണമാണ് ലഭിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. 2021ൽ ആണ് അഫ്‌സാന പർവീൺ ഐ.എ.എസ്‌ കൊല്ലം ജില്ലാ കളക്ടറായി ചുമതലയേറ്റത്.
أحدث أقدم