രാഹുൽ ഗാന്ധി വീണ്ടും എം.പി.. വിജ്ഞാപനം പുറത്തിറക്കി…


രാഹുൽ ഗാന്ധി വീണ്ടും എം.പി. രാഹുലിന്റെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. ലോക്സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനമിറക്കിയത്. 134 ദിവസത്തിന് ശേഷമാണ് രാഹുലിന് എം.പി സ്ഥാനം തിരികെ കിട്ടുന്നത്. രാഹുൽ ഇന്ന് തന്നെ പാർലമെന്റിലേക്ക് എത്തിയേക്കും. മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ, കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ചത്. 
Previous Post Next Post