കോട്ടയം : പുതുപ്പള്ളിയില്‍ പോരാട്ടം സജീവമാക്കി ഇടതു വലതു മുന്നണികള്‍.
യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍ ഇന്ന് വീടുകള്‍ കയറിയുള്ള പ്രചാരണം തുടങ്ങും. ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസി ന്റെ മണ്ഡല പര്യടനം ഇന്നും തുടരും. ബിജെപി സ്ഥാനാര്‍ത്ഥി യെക്കൂടി പ്രഖ്യാപിക്കു ന്നതോടെ മത്സരചിത്രം തെളിയും.
പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ചയാക ണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് അഭിപ്രായ പ്പെട്ടു. വികസനവും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളും ഉന്നയിച്ച് സംവാദത്തിന് യുഡിഎഫ് തയ്യാറാ ണോയെന്നും ജെയ്ക് സി തോമസ് ചോദിച്ചു. സമയവും സ്ഥലവും യുഡിഎഫിന് നിശ്ച യിക്കാം. ഉമ്മന്‍ചാണ്ടി യുടെ സ്‌കൂള്‍ മൂന്നു നിലയാക്കാന്‍ പിണറായി വിജയന്‍ വേണ്ടി വന്നുവെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞു.
എന്നാല്‍ ജെയ്കിന്റെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയു മായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും രംഗത്തെത്തി. വികസനം ഇല്ലെങ്കില്‍ ഇത്രയും കാലം ഉമ്മന്‍ ചാണ്ടിയെ ജനങ്ങള്‍ വിജയിപ്പിക്കുമായിരുന്നോയെന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടിക്ക് സംസാരം കുറവാണ്. പ്രവൃത്തിയിലായിരുന്നു വിശ്വാസം.എല്‍ഡിഎഫ് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുകയാണ്.
വളരെ പോസിറ്റീവ് ആയ ട്രെന്‍ഡ് ആണ് പുതുപ്പള്ളിയിലെ ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെപ്പറ്റി നാട്ടിലെ ജനങ്ങള്‍ എന്താണ് ചിന്തിക്കുന്ന ത് എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനം. സാധാരണ ക്കാരെ എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണമായും തഴഞ്ഞിരിക്കുകയാണ്.
വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുന്നു.
ഉമ്മന്‍ചാണ്ടിക്കെതിരായ ചികിത്സാ വിവാദത്തിൽ സിപിഎം തെറ്റു തിരുത്തിയതില്‍ സന്തോഷമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.