നാമജപ ഘോഷയാത്രയ്‌ക്കെതിരായ കേസ്: എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്




 

 തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിരുവന ന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്ര യ്‌ക്കെതിരെ കേസെടു ത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും.

 സ്പീക്കരുടെ മിത്ത് പരാമര്‍ശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടിവരെ നടത്തിയ യാത്ര യ്‌ക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

 പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായ മായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാ ക്കിയതിനുമാണ് കേസ്. 

യാത്രയ്ക്ക് നേതൃത്വം നല്‍കിയ എന്‍എസ് എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാര്‍ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കുമെതിരെയാണ് കേസ്. 

ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ മാപ്പു പറയാതെ പിന്നോട്ടില്ലെന്നാണ് എന്‍എസ്എസ് നിലപാട്.


Previous Post Next Post