ദമാസ്കസ് : തീവ്രവാദ സംഘടനയാ യ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു. സിറിയയിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
നേതാവിന്റെ മരണം ഐഎസ് സ്ഥിരീകരിച്ചു.
പുതിയ തലവനേയും പ്രഖ്യാപിച്ചു. അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷി യാണ് ഐഎസിന്റെ പുതിയ നേതാവ്.
സിറിയയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യ യിൽ ഹയാത് താഹിർ അൽ ഷാം സംഘവുമാ യി ഉണ്ടായ നേരിട്ടുള്ള സംഘർഷത്തിലാണ് അബു ഹുസൈനി അൽ ഖുറേഷി
കൊല്ലപ്പെട്ടതെന്നാണ് ഐഎസ് വ്യക്തമാക്കിയത്. എന്നാൽ എന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. ഐഎസിന്റെ വ്യക്താവാണ് ടെലഗ്രാം ആപ്പ് വഴി സന്ദേശം പുറത്തുവിട്ടത്.