യുകെയിൽ കോട്ടയം സ്വദേശിയായ ഒൻപത് വയസ്സുകാരൻ ന്യുമോണിയ ബാധിച്ച് മരിച്ചുകോട്ടയം നീണ്ടൂര്‍ സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കൾ


മാഞ്ചസ്റ്റർ: യുകെ മലയാളിയായ ഒൻപത് വയസ്സുകാരൻ ന്യുമോണിയ ബാധിച്ച് മരിച്ചു. മാഞ്ചസ്റ്ററിൽ കുടുംബമായി താമസിക്കുന്ന ഷാജി കല്ലടാന്തിയിൽ, പ്രിനി ദമ്പതികളുടെ ഇളയ മകൻ ജോൺ പോൾ കല്ലടാന്തിയിൽ ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് ചികിത്സയിൽ തുടരവേയാണ് മരണം. കോട്ടയം നീണ്ടൂര്‍ സ്വദേശികളാണ് ജോൺ പോളിന്റെ മാതാപിതാക്കൾ. റയാന്‍, റൂബന്‍, റിയോണ്‍, പരേതയായ ഇസബെൽ എന്നിവരാണ് ജോൺ പോളിന്റെ സഹോദരങ്ങൾ. ഇസബെൽ പത്താം വയസിൽ 2020 ലാണ് മരണമടഞ്ഞത്. മാഞ്ചസ്റ്ററിലെ ഹില്ടഗ്രീനിലാണ് ഷാജിയും കുടുംബവും താമസിക്കുന്നത്.
ഓഗസ്റ്റ് അറിന് നടന്ന മരണ വിവരം ഇന്നാണ് കുടുംബം പുറത്തു വിട്ടത്. ലോക യുവജന സംഗമത്തിൽ പങ്കെടുക്കുവാനായി പോർച്ചുഗലിൽ പോയിരുന്ന ജോൺ പോളിന്റെ സഹോദരൻമാരിൽ ഒരാൾ തിരിച്ചു വന്നത് ഇന്നായിരുന്നു. അതിനാലാണ് മരണ വിവരം പുറത്തു വിടാൻ വൈകിയത്. 
ജോൺ പോളിന്റെ സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 18 ന് രാവിലെ 10 മണിക്ക് വിഥിൻഷോ സെൻ്റ് ആൻ്റണീസ് കാത്തോലിക് ചർച്ചിൽ വെച്ച് നടക്കും. മാഞ്ചസ്റ്റർ സെൻ്റ് മേരീസ് ക്നാനായ മിഷനിലെ അംഗങ്ങളായ ജോൺ പോളിന്റെ നിര്യാണത്തിൽ വികാരി ജനറൽ ഫാ.സജി മലയിൽ പുത്തൻപരയിൽ, അസിസ്റ്റന്റ് വികാരി ഫാ.അജൂബ് തോട്ടനാനിയിൽ എന്നിവർ അറിയിച്ചു.
Previous Post Next Post