കൊച്ചി : കോട്ടയത്തെ ആകാശപാതയുടെ നിലവിലുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ബലം പരിശോധിക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം.
ഗതാഗതക്കുരുക്കിന് ഇടവരുത്താതെ നാലു ദിവസം രാത്രി സമയത്ത് നിലവിലെ നിമ്മാണങ്ങളുടെ ഉറപ്പ് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഐ.ഐ.ടി വിദഗ്ദരെ ചുമതലപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 19,20,21,22 തീയതികളിൽ രാത്രി പത്തിന് ശേഷം പരിശോധന നടക്കും.പാലക്കാട് ഐഐടിയിൽ നിന്നുള്ള സംഘമാവും പരിശോധനയ്ക്ക് എത്തുക. കമ്പികൾക്ക് ബലക്ഷയമെങ്കിൽ പൊളിച്ചു കളയണമെന്നും,ഇല്ലെങ്കിൽ പണി പൂർത്തി കരിക്കണമെന്നും നിർദ്ദേശവും നൽകിയിട്ടുണ്ട്.