ഇടുക്കി: ഹൈക്കോടതി വിധി ലംഘിച്ച് നടത്തുന്ന സി.പി.എം ഓഫീസ് നിർമാണ പ്രവർത്തികൾ നിർത്തി വെയ്ക്കാൻ റവന്യു വകുപ്പ് നോട്ടീസ് നൽകി. ഉടുമ്പൻചോല എൽ ആർ തഹസിൽദാർ ആണ് നോട്ടീസ് നൽകിയത്. കോടതി ഉത്തരവിനെ തുടർന്ന് കളക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. നോട്ടീസ് കിട്ടയതോടെ സി.പി.എം പണികൾ നിർത്തിവെക്കുകയായിരുന്നു.
സി.പി.എം ഓഫീസ് നിർമ്മാണം തുടർന്നതിൽ കോടതി രോഷം പ്രകടിപ്പിച്ചിരുന്നു. ഇന്ന് വീണ്ടും കേസ് പരിഗണിക്കും. 12 മണിയ്ക്ക് ഹാജരാകാൻ സർക്കാർ അഭിഭാഷകന് നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതി ഉത്തരവ് വന്നിട്ടും നിർമ്മാണം തുടർന്നെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിട്ടുണ്ട്.