മണർകാട് സ്വദേശി പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ



 മണർകാട് :  പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് തണ്ടാശ്ശേരി ഭാഗത്ത് കോലത്തുപറമ്പിൽ വീട്ടിൽ ബിബിൻ (33) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവതയോട് ബസ്സിനുള്ളിൽ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ സന്തോഷ് പി.ആർ, എസ്.ഐ ഷിബു വർഗീസ്, സുരേഷ് കെ.ആർ, സി.പി.ഓ  പത്മകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു..
Previous Post Next Post