പാലായിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

.

 പാലാ : പരാതിയെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ  ആറ്റുകിഴക്കേൽ  വീട്ടിൽ ജോയി തോമസ് (60) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് തന്റെ സഹോദരനെയും ഭാര്യയെയും വീട്ടിൽ പൂട്ടിയിടുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കാനായി എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഇയാൾ തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും സഹോദരനെയും ഭാര്യയെയും മോചിപ്പിക്കുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Previous Post Next Post