വേണാട് എക്‌സ്പ്രസ്സിനു നേരെ കല്ലേറ്; അക്രമിയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി






 കുമാരനല്ലൂര്‍ (കോട്ടയം) : വേണാട് എക്‌സ്പ്രസ്സിനു നേരെ കുമാരനല്ലൂര്‍ സ്റ്റേഷന് സമീപത്തുവച്ച് കല്ലേറ്. കല്ലേറില്‍ ട്രെയിനിന്റെ എസി കോച്ചിന്റെ ജനല്‍ ചില്ല് തകര്‍ന്നു. 

ഇന്ന് രാവിലെ 8.30 നോടു കൂടിയായിരുന്നു സംഭവം. കോട്ടയത്തു നിന്നും മൂന്നു കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള കുമാരനല്ലൂര്‍ റെയില്‍വെ സ്റ്റേഷനു സമീപമാണ് അക്രമി ട്രെയിനിനു കല്ലെറിഞ്ഞത്. ഈ സമയം ട്രെയിനിനു വേഗത കുറവായിരുന്നു.

 സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കുമാരനല്ലൂര്‍ സ്റ്റേഷനില്‍ ലോക്കല്‍ ട്രെയിനുകള്‍ക്കു മാത്രമെ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളു. വിവരമറിഞ്ഞ് റെയില്‍വെ പോലീസും, ആര്‍പിഎഫും, ഗാന്ധിനഗര്‍ പോലീസും സ്ഥലത്തെത്തി.

 അക്രമിയെ കണ്ടെ ത്താനുള്ളള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. തിരുവനന്തപുരം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെ സര്‍വ്വീസ് നടത്തുന്നതാണ് ഈ ട്രെയിന്‍.
Previous Post Next Post