ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു


 
കണ്ണൂർ: ധർമശാലയിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂർ ചേർപ്പ് വെളുത്തേടത്ത് വീട്ടിൽ സജേഷ് (36) ആണ് മരിച്ചത്. ലോറിക്കടിയിൽ ഉറങ്ങിയ സജേഷിന്റെ കാലുകൾക്ക് മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. ഇന്നലെ രാത്രി ഒൻപതരയോടെ ധർമശാല ദൂരദർശൻ കേന്ദ്രത്തിനു സമീപത്തായിരുന്നു അപകടം. പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇവിടെയുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സജേഷ്.


Previous Post Next Post