ദുബായി-കൊച്ചി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; യാത്രക്കാരെ തിരിച്ചിറക്കി


കൊച്ചി: ദുബായി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 434 വിമാനത്തില്‍ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി. യുഎഇ സമയം വൈകുന്നേരം 6:25ന് പോകേണ്ട വിമാനം ഒരു മണിക്കൂറിലേറേ വൈകുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, രാത്രി 7:40ന് വിമാനത്തില്‍ കയറിയ യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് കാരണമെന്ന് വിമാനക്കമ്പനി ജീവനക്കാര്‍ പ്രതികരിച്ചു.
Previous Post Next Post