മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് ബാലിക മരിച്ചു


ചാലക്കുടി: ഓട്ടുകമ്പനിയുടെ മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് ബാലിക മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകള്‍ അനന്യ(2)യാണ് മരിച്ചത്.

ചന്ദ്രദേവ് കോട്ടാറ്റ് ഓട്ടുകമ്പനിയിലെ ജീവനക്കാരനാണ്. കമ്പനിയുടെ പുറകിലാണ് ഇവരുടെ താമസം. താമസസ്ഥലത്തിന് സമീപത്തെ മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ കുട്ടി കാല്‍വഴുതി വീണതാണെന്ന് കരുതുന്നു.

വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3ഓടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെള്ളക്കെട്ടില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയും ചെയ്തു.
Previous Post Next Post